തൃശൂർ: വർഷങ്ങളോളം നീണ്ട പഠനത്തിന്റെയും പരീക്ഷണങ്ങളുടെയും പ്രോജക്ടുകളുടെയും ക്യാമ്പസ് ജീവിതത്തിന്റെയും ഒരു അധ്യായം പൂർത്തിയാക്കി പുതിയ വഴികളിലേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് തൃശൂരിലെ 2026 ബാച്ച്. കോളേജിന്റെ ഗ്രാജുവേഷൻ ഡേ 2026 സെപ്റ്റംബർ 12 ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതൽ കോളേജ് ക്യാമ്പസിലെ മില്ലേനിയം ഓഡിറ്റോറിയത്തിൽ നടക്കും.
ഈ വർഷം കോളേജിൽ നിന്ന് 800-ലധികം വിദ്യാർത്ഥികൾ വിവിധ പഠനപരിപാടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ......
പാലക്കാട്–ആലപ്പുഴ റൂട്ടിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 24, 25 തീയതികളിൽ ഏതാനും ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിനുകൾ വഴിതിരിച്ചുവിടുന്നതിനൊപ്പം ചില സർവീസുകൾ ഭാഗികമായി മാത്രമേ ഓടുകയുള്ളൂ.
24ന് പുറപ്പെടുന്ന ടാറ്റാ നഗർ–എറണാകുളം എക്സ്പ്രസ് (18189) ആലുവയിൽ സർവീസ് അവസാനിപ്പിക്കും. ......
കോഴിക്കോട്: പിണറായി വിജയനും കുടുംബാംഗങ്ങളും ആരോപണവിധേയരായ എക്സാലോജിക്ക് അഴിമതി കേസിൽ യുഡിഎഫും എൽഡിഎഫും ഒത്തുകളിക്കുകയാണെന്ന് ബിജെപി ദേശീയസെക്രട്ടറി കെ.സുരേന്ദ്രൻ. കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഒഫീഷ്യലായി സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച കത്ത് യുഡിഎഫ് സർക്കാർ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നുവെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
എൻഫോഴ്സ്മെൻ്റ് ഡയറക്ടേഴ്സ് കേസ് അന്വേഷണ വിവരങ്ങൾ പൊലീസിന് കൈമാറിയിട്ടും ഡിലേ ടാക്റ്റിസാണ് സർക്കാർ എടുക്കുന്നത്. ......
ഇന്ത്യയിലെ വിവിധ ഇനം മൂർഖൻ പാമ്പുകളുടെ വിഷത്തിനെതിരെ ഒരുപോലെ ഫലപ്രദമാകുന്ന പുതിയ ആന്റിവെനം വികസിപ്പിച്ച് ഇന്ത്യൻ ഗവേഷകർ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകർ ജർമനിയിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് ഡെൻമാർക്കിന്റെ സഹകരണത്തോടെയാണ് നിർണായക നേട്ടം കൈവരിച്ചത്.
സ്പെക്ടക്ൾഡ് കോബ്ര, മോണോക്ൾഡ് കോബ്ര, കിങ് കോബ്ര തുടങ്ങിയ മൂർഖൻ പാമ്പുകളുടെ വിഷത്തെ നിർവീര്യമാക്കാൻ പുതിയ ആന്റിവെനത്തിന് ശേഷിയുണ്ടെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ......
കേരള സർവ്വകലാശാലയിൽ ബി ബി എ എൽ എൽ ബി പരീക്ഷയിൽ ഒന്നാം റാങ്ക് അനയിന അനിലിന്. തിരുവനന്തപുരം മാർഗ്രിഗോരിയോസ് ലോ കോളേജ് വിദ്യാർത്ഥിനിയായിരുന്നു.ആലപ്പുഴ ജില്ലയിൽ കൂട്ടനാട് താലൂക്കിൽ ചെറുകരയിൽ നേതാജിനിവാസ് വീട്ടിൽ അഡ്വ അനിൽബോസ് (കെ പി സി സി വക്താവ് ,സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗം )
അഡ്വ അനിൽ ബോസിന്റെയും അഡ്വ ഷീബയുടെയും മകൾ ആണ്.
മാർ ഇവാനിയോസ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ......
ന്യൂയോർക്ക്/ദോഹ: ഖത്തറിന്റെ ആധുനിക നവോത്ഥാന ശില്പി, അന്തരിച്ച ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ പവിത്ര സ്മരണയ്ക്ക് മുന്നിൽ പ്രണാമമർപ്പിച്ച് ഐക്യരാഷ്ട്രസഭ. ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് നടന്ന പ്രത്യേക അനുശോചന സമ്മേളനം, നയതന്ത്ര ലോകത്ത് അദ്ദേഹം വരച്ചിട്ട സമാധാനത്തിന്റെയും വികസനത്തിന്റെയും മനോഹരമായ വഴികളുടെ സാക്ഷ്യപത്രമായി മാറി.
ഐക്യരാഷ്ട്രസഭാ പൊതുസഭയുടെ 81-ാമത് സെഷൻ പ്രസിഡന്റ് ഖലീൽ റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഖത്തറിന്റെ സ്ഥിരം പ്രതിനിധി ശൈഖ മറിയം ബിൻത് അലി ബിൻ സൈഫ് അൽഥാനി തുടങ്ങിയ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുത്തു.അങ്കത്തിനൊടുവിലെ സമാധാനമല്ല, സമാധാനത്തിനായുള്ള സംഭാഷണമാണ് യുദ്ധത്തേക്കാൾ വലുത്" എന്ന് ലോകത്തെ പഠിപ്പിച്ച ധീര നേതാവായിരുന്നു ഫാദർ അമീർ എന്ന് യു.എൻ ഭാരവാഹികൾ അനുസ്മരിച്ചു.കേവലം സാമ്പത്തിക വളർച്ചയിലുപരി, അറിവിലും അക്ഷരത്തിലും അധിഷ്ഠിതമായ മനുഷ്യവികസനമാണ് ഒരു രാജ്യത്തിന്റെ യഥാർത്ഥ കരുത്തെന്ന് അദ്ദേഹം തെളിയിച്ചു. ......
ദോഹ: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സിറിയൻ പ്രദേശത്തേക്ക് നിയമവിരുദ്ധമായി പ്രവേശിച്ച നടപടിയെ കടുത്ത ഭാഷയിൽ അപലപിച്ച് ഖത്തർ.......
ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ കടൽത്തീര എണ്ണ-വാതക മേഖലകളായ (Offshore blocks) 'ബ്ലോക്ക് 8', 'ബ്ലോക്ക് 22' എന്നിവയിലെ പര്യവേക്ഷണത്തിനായി ഖത്തർ എനർജി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ആഗോള ഊർജ്ജ പങ്കാളികളായ ഷെൽ (Shell), അംഗോളൻ ദേശീയ എണ്ണക്കമ്പനിയായ സൊനാങ്കോൾ (Sonangol) എന്നിവരുമായി ചേർന്നാണ് ഖത്തർ എനർജി ഈ തന്ത്രപ്രധാനമായ കരാറിലെത്തിയത്.
അംഗോളൻ തലസ്ഥാനമായ ലുവാണ്ടയിൽ നടന്ന ‘അംഗോള ഓയിൽ ആൻഡ് ഗ്യാസ് കോൺഫറൻസി’ലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.ഖത്തർ എനർജിക്ക്
30 ശതമാനം ഓഹരി പങ്കാളിത്തവും ഷെൽ 50 ശതമാനം ഓഹരി പങ്കാളിത്തവും പങ്കിടുമ്പോൾ സൊനങ്കോ
ളിന് 20 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
അംഗോള സർക്കാറിന്റെ അന്തിമ അനുമതികൾക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരും.
ആഗോളതലത്തിൽ എണ്ണ, വാതക പര്യവേക്ഷണ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സാദ് ബിൻ ഷെരീദ അൽ കഅബി വ്യക്തമാക്കി. ......